ബി.ജെ.പി ഹര്‍ത്താല്‍ ദിനത്തില്‍ ‘ഒടിയന്‍’ റിലീസിങ് നടക്കുമെന്ന് അണിയറക്കാര്‍

മുന്‍നിശ്ചയിച്ചിരുന്നത് പോലെ തന്നെ നാളെ പുലര്‍ച്ചെ 4.30 മുതല്‍ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് ഒടിയന്‍ സിനിമയുടെ അണിയറക്കാര്‍. ഒടിയന്റെ ഔദ്യോഗിക ഫെയ്‌സ് ബുക് പേജിലൂടെയാണ് ബന്ധപ്പെട്ടവര്‍ വിവരം പുറത്തുവിട്ടത്.

ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ ചെയ്ത തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരുടെ പേരില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ഒടിയന്റെ റിലീസ് സംശയത്തിലായിരുന്നു. ഇതിനിടെയാണ് ലാന്‍ ഫാന്‍സിന് ആവേശമായി ‘ഒടിയന്‍’ റിലീസിങ് ഉറപ്പിച്ച് അണിയറക്കാര്‍ രംഗത്തെത്തിയത്.

അതേസമയം മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ‘ഒടിയന്‍’ റിലീസ് ചെയ്യുന്ന ഡിസംബര്‍ 14ന് സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്തതിന് എതിരായാണ് ലാല്‍ ഫാന്‍സ് രംഗത്തെത്തിയിരുന്നു.
ബി.ജെ.പി അവരുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ പുറത്തിവിട്ട ഹര്‍ത്താല്‍ ആഹ്വാന പോസ്റ്റിനെതിരെ അതിരുവിട്ട ഭാഷയിലാണ് ഫാന്‍സ് പ്രതിഷേധം അറിയിക്കുന്നത്.