ഓഖി: മരിച്ച ഒരാളെ തിരിച്ചറിഞ്ഞു; തിരിച്ചറിയാന്‍ ഇനിയും 10 മൃതദേഹങ്ങള്‍

തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു. വിഴിഞ്ഞം സ്വദേശി ജയനെയാണ് (40) തിരിച്ചറിഞ്ഞത്. കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ ഇയാളെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇനി 10 മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്. 2 മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും 4 മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും 4 മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലും തിരിച്ചറിയാത്ത നിലയില്‍ സൂക്ഷിച്ചിരിക്കുകയാണ്.