ഓഖി ശക്തി പ്രാപിക്കുന്നു; ആറ് മരണം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും ഓഖി ചുഴലിക്കാറ്റ് കനത്ത നാശ നഷ്ടമുണ്ടാക്കുന്നു. വ്യത്യസ്തസംഭവങ്ങളിലായി എഴ് പേരോളം മരിച്ചതായി റിപോര്‍ട്ട്. കന്യാകുമാരിക്കു സമീപം ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റില്‍ കേരളത്തിലേക്ക് അടുക്കുന്തോറും അപകടങ്ങളും കൂടുകയാണ്. ശകതമായ കാറ്റിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കാട്ടാകടയില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് ദമ്പതികള്‍ മരിച്ചു. കനത്ത കിള്ളി തുരുമ്പോട് സ്വദേശികളായ അപ്പു നടാര്‍ (73), ഭാര്യ സുമതി (58) എന്നവര്‍ക്കാണ് ദാരുണാന്ത്യം.

കന്യാകുമാരിക്കു സമീപമുണ്ടായ ന്യൂനമര്‍ദത്തെ തുടര്‍ന്ന് രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റില്‍ കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കൊല്ലം വരെയുള്ള തീരദേശം കടുത്ത ആശങ്കയിലാണ്. തിരുവനന്തപുരം തീരത്തിന്റെ 70 കിലോമീറ്ററോളം അടുത്ത് ചുഴലിക്കാറ്റ് എത്തിയതായി കാലാവസ്താ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴക്കെടുതികളില്‍ കേരളത്തിലും തമിഴ്നാട്ടിലുനായി ഇതുവരെ ഏഴു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മൂന്ന് മരണം കേരളത്തിലാണ്. കൊട്ടാരക്കര കുളത്തുപ്പുഴയ്ക്കു സമീപം തുവക്കാട് ഓട്ടോയുടെ മുകളില്‍ മരം വീണ് ഡ്രൈവര്‍ വിഷ്ണു മിരിച്ചു. കന്യാകുമാരി ജില്ലയില്‍ നാല് മരണം സ്ഥിരീകരിച്ചു.

കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടവുമുണ്ടായി. നിരവധിപേര്‍ക്ക് പരുക്കേറ്റു. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും മധ്യേയായി മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റാണ് അടിക്കുന്നത്. മഴയെത്തുടര്‍ന്ന് 11 ട്രെയിനുകള്‍ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കി. കാറ്റ് ഇപ്പോള്‍ ലക്ഷദ്വീപിനെ ലക്ഷ്യമാക്കി നീങ്ങുകയാണെന്നാണ് കാലാവസ്ഥ നീരീക്ഷണകേന്ദ്രം അറിയിച്ചു.

അതിനിടെ തിരുവനന്തപുരത്തെ മോശം കാലാവസ്ഥ കാരണം ശംഖുമുഖം കടല്‍പ്പുറത്ത് നടത്താന്‍ നിശ്ചയിച്ച ചെന്നിത്തല നയിക്കുന്ന പടയൊരുക്കം സമാപന സമ്മേളനം മറ്റൊരു ദിവസം മാറ്റി വെച്ചതായി കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു. കടല്‍ തീരത്തെ സുരക്ഷാ പ്രശ്‌ന കാരണങ്ങളാല്‍ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

തെക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യത സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് തീരത്തെത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. ലക്ഷദ്വീപ്, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളെയായിരിക്കും ചുഴലിക്കാറ്റ് ബാധിക്കുക. കേരളത്തിലെ തെക്കന്‍ ജില്ലകള്‍ക്ക് പുറമെ തമിഴ്‌നാട്ടിലെ കന്യാകുമാരി ഭാഗങ്ങളിലും മഴ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്‌കുളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. തീരദേശ മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. കേരളത്തിലെ കടല്‍തീരത്തും, മലയോര മേഘലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുത്

2. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയില്‍ വൈകിട്ട് 6നും പകല്‍ 7നും ഇടയിലുള്ള യാത്ര ഒഴിവാക്കുക

3. വൈദ്യുതതടസം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക.

4. മോട്ടര്‍ ഉപയോഗിച്ച് പമ്പ് ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്ന് പകല്‍ സമയം തന്നെ ആവശ്യമായ് ജലം സംഭരിക്കുക.

5. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക.

6. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്

7. മലയോര റോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്.

SHARE