കേരളത്തിലേത് ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍

തിരുവനന്തപുരം: ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് സര്‍ക്കാറാകും കേരളത്തിലേതെന്ന് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍. എല്‍.ഡി.എഫ് ഭരണത്തെ വിലയിരുത്തി മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ തിരസ്‌കരിച്ച കമ്മ്യൂണിസം കേരളത്തില്‍ മാത്രം ഒരു ദ്വീപായി നില്‍ക്കുകയാണെന്നും കമ്മ്യൂണിസത്തിന്റെ അന്ത്യം ഇന്ത്യയില്‍ കേരളത്തിലാകുമെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാറിനെ സംബന്ധിച്ച് ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. എല്ലാം ശരിയാക്കുമെന്നൊക്കെയായിരുന്നു വാഗ്ദാനങ്ങള്‍. പക്ഷേ, സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയമായി. സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടി യുവാക്കളെ അഴിച്ചുവിട്ട് അഴിഞ്ഞാട്ടം നടത്തുകയാണിപ്പോള്‍. എല്‍ഡിഎഫ് ഭരണത്തില്‍ രാഷ്ട്രീയ അഴിമതിയാണ് നടക്കുന്നതെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.