ഗവര്‍ണറെ വിമര്‍ശിച്ച് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍

കേരള സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തുടരുന്ന തര്‍ക്കത്തില്‍ പ്രതികരണവുമായി ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. വിഷയത്തില്‍ ഗവര്‍ണറുടേയും മുഖ്യമന്ത്രിയുടേയും ഭാഗത്തുനിന്ന് തെറ്റുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.
ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍ ഇരുവരും പരസ്യമായി പരസ്പരം പോരടിക്കരുതെന്നും രാജഗോപാല്‍ പറഞ്ഞു.

മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടലിന് അല്ലല്ലോ ഗവര്‍ണറെ നിയമിക്കുന്നതെന്നും രാജഗോപാല്‍ ചോദിച്ചു. സംസ്ഥാനത്തിന്റെ തലവന്‍ ഗവര്‍ണര്‍ തന്നെയാണ് എന്നാല്‍ രാഷ്ട്രീയപരമായി നോക്കുമ്പോള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് കൂടുതല്‍ അധികാരമെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE