റോം: തന്നില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുമോ എന്ന ഭീതിയില്‍ നേഴ്സ് ജീവനൊടുക്കി. ഇറ്റലിയിലാണ് സംഭവം. കൊറോണ വൈറസ് ബാധിതയായ നഴ്സ് ജീവനൊടുക്കുകയായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോംബാര്ഡ് സാന്‍ ജെറാര്‍ഡോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ നഴ്സായിരുന്ന ഡാനിയേല ട്രേസി(34)യാണ് ജീവനൊടുക്കിയത്.
കൊറോണ വൈറസ് ബാധിതയായിരുന്ന ഡാനിയേല കഴിഞ്ഞദിവസങ്ങളില്‍ കടുത്ത മാനസികസമ്മര്‍ദം അനുഭവിച്ചിരുന്നു. മാര്‍ച്ച് പത്തിനാണ് ഡാനിയേല കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെ അവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. താന്‍ കാരണം കൂടുതല്‍പേരിലേക്ക് വൈറസ് പടരുമോ എന്നതായിരുന്നു അവരുടെ ഭയമെന്നും പറയുന്നു.
കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കേണ്ടി വരുന്ന സ്ഥിതിയാണ് നഴ്സുമാര്‍ക്കുള്ളതെന്നും എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് നഴ്സുമാര്‍ വേവലാതിപ്പെടരുതെന്നും ഇറ്റലിയിലെ നാഷണല്‍ ഫെഡറേഷന് ഓഫ് നഴ്സസ് സംഘടന അഭ്യര്‍ത്ഥിച്ചിരുന്നു. വൈറസ് ബാധിച്ച് നഴ്സ് ആത്മഹത്യ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അഭ്യര്‍ത്ഥന. അതേസമയം, നഴ്സിന്റെ ആത്മഹത്യയില്‍ പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയുമാണെന്ന് ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി.