കോവിഡ്: കുവൈത്തില്‍ വിവാഹത്തേക്കാള്‍ കൂടുതല്‍ വിവാഹമോചനം-ചരിത്രത്തില്‍ ആദ്യം

കുവൈത്ത് സിറ്റി: ജൂലൈ മാസത്തില്‍ കുവൈത്തില്‍ വിവാഹത്തേക്കാള്‍ കൂടുതല്‍ വിവാഹ മോചനം. ലീഗല്‍ ഡോകുമെന്റേഷന്‍ വകുപ്പിന്റെ കണക്ക് പ്രകാരം ജൂലൈയില്‍ കുവൈത്തില്‍ 818 വിവാഹമോചനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 622 ആണ് വിവാഹം. മൂന്നു വിവാഹം നടക്കുമ്പോള്‍ നാലു വിവാഹമോചനം നടക്കുന്നു എന്നര്‍ത്ഥം. ഇംഗ്ലീഷ് മാദ്ധ്യമമായ അറബ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കുവൈത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വിവാഹത്തെക്കാള്‍ കൂടുതല്‍ വിവാഹമോചനം രേഖപ്പെടുത്തുന്നത്. കോവിഡ് പശ്ചാത്തലത്തിലെ ലോക്ഡൗണ്‍ കാരണം വിവാഹങ്ങള്‍ പലതും മാറ്റിവച്ചതാകാം വിവാഹ റജിസ്‌ട്രേഷന്‍ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

SHARE