‘അമ്മ’ സംഘടനക്കെതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍

താരസംഘടനയായ ‘അമ്മ’ക്കെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. പണം കൊണ്ട് ഭ്രാന്ത് പിടിച്ച ഒരു കൂട്ടം പുരുഷന്‍മാരുടെ സംഘടനയാണ് അമ്മയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് അമ്മക്കെതിരെയുള്ള മാധവന്റെ വിമര്‍ശനം. അസോസിയേഷന്‍ ഓഫ് മണി മാഡ് മെയ്ല്‍ ആക്ടേഴ്‌സ് എന്നാണ് അമ്മയെ നിര്‍വ്വചിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ സിനിമയിലെ താരങ്ങള്‍ നേരത്തെ മോശപ്പെട്ട രീതിയില്‍ പരാമര്‍ശിച്ചിരുന്നു. ഇതാണ് വിമര്‍ശനത്തിന് കാരണമായത്. ഇരയെ അധിക്ഷേപിക്കുന്ന സംഘടനയാണ് അമ്മയെന്നും അദ്ദേഹം പറയുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയ അജുവര്‍ഗ്ഗീസിനേയും മോശം പരാമര്‍ശം നടത്തിയ സലീംകുമാറിനേയും ദിലീപിനേയും വിമര്‍ശിക്കുന്നുണ്ട് എന്‍.എസ് മാധവന്‍.

s