ഡല്‍ഹിയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി; റോഡുകള്‍ അടച്ചു

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ ആശയവിനിമയ ഉപാധികള്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. വോയിസ്, എസ്.എം.എസ് ഡാറ്റ എന്നിവയാണ് റദ്ദ് ചെയ്തത്. സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം സേവനം നിര്‍ത്തിവെക്കുകയാണെന്ന് ഭാരതി എയര്‍ടെല്‍ ട്വീറ്റ് ചെയ്തു.

മൊബൈല്‍ ഫോണ്‍ സേവനം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൗരത്വഭേഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. സീതാറാം യെച്ചൂരി, ഡി.രാജ, ബൃന്ദ കാരാട്ട്, യോഗേന്ദ്ര യാദവ്, ഉമര്‍ ഖാലിദ് തുടങ്ങി നിരവധി ദേശീയ നേതാക്കളും വിദ്യാര്‍ത്ഥികളും പൊലീസ് കസ്റ്റഡിയിലാണ്. ബെംഗളൂരുവില്‍ നിയമത്തിനെതിരെ പ്രതിഷേധിച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തു.

SHARE