പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി

രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്‍.ആര്‍.സിക്കും സി.എ.എക്കുമെതിരെ രാജ്യവ്യാപകമായി വന്‍പ്രതിഷേധങ്ങളാണ് നടക്കുന്നത്.ഈ പ്രതിഷേധങ്ങള്‍ക്കിടയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.


കേന്ദ്ര സര്‍ക്കാര്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ പശ്ചിമബംഗാള്‍ ബി.ജെ.പി പുറത്തിറക്കിയ ലഘുലേഖയില്‍ സി.എ.എയ്ക്ക് ശേഷം എന്‍.ആര്‍.സി നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു.

SHARE