പൗരത്വ നിയമം; മധ്യപ്രദേശ് ബിജെപിയില്‍ ഭിന്നത; അക്രംഖാന്‍ രാജിവെച്ചു

ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നുകൊണ്ടിരിക്കെ മധ്യപ്രദേശിലെ ബിജെപിയില്‍ ഭിന്നത. പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച് ബിജെപി മധ്യപ്രദേശ് ന്യൂനപക്ഷ സെല്‍ സെക്രട്ടറി രാജിവച്ചു. ന്യൂനപക്ഷ സെല്‍ സെക്രട്ടറി അക്രം ഖാനാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്.

എന്‍ആര്‍സിയിലും പൗരത്വ ഭേദഗതി നിയമത്തിലും പ്രതിഷേധിച്ച് രാജിവെയ്ക്കുന്നുവെന്ന് ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് സന്‍വാര്‍ പട്ടേലിന് എഴുതിയ കത്തില്‍ അക്രം ഖാന്‍ പറഞ്ഞു. അതേസമയം, പാര്‍ട്ടിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. എന്നാല്‍ ഈ തീരുമാനം പാര്‍ട്ടിയിലെ തന്നെ ചിലനേതാക്കള്‍ ഒരു വിഭാഗത്തിനെതിരെ ആയുധമാക്കുന്നു. ഇതിനെ അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ രാജിവെയ്ക്കുകയാണെന്നാണ് മാധ്യമ പ്രവര്‍ത്തകരോട് അക്രം ഖാന്‍ പ്രതികരിച്ചു.

SHARE