പൗരത്വ രജിസ്‌ട്രേഷന്‍; ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമത

കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിലൂടെ നടക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലാണെന്നും മമത ആരോപിച്ചു.

രാജ്യത്തുള്ള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം കൂടിയാണ് ദേശീയ പൗരത്വ രജിസ്‌ട്രേഷനെന്നും മമത ആരോപിച്ചു. അസമില്‍ മാത്രമാണ് എന്‍.ആര്‍.സി നടപ്പിലാക്കിയത്. 19 ലക്ഷത്തോളം ജനങ്ങള്‍ക്കാണ് നിലവില്‍ പൗരത്വം നഷ്ടമായത്.