പൗരത്വത്തിന് അപേക്ഷിക്കണമെങ്കില്‍ മതം തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം തെളിയിക്കാനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മതം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. പുതിയ പൗരത്വ നിയമഭേദഗതി പ്രകാരം പൗരത്വം ലഭിക്കാനാണ് മതം തെളിയിക്കുന്ന രേഖ നിര്‍ബന്ധമായും ഹാജരാക്കേണ്ടത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിയമവുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങള്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 31 2014 ന് മുമ്പായി ഇന്ത്യയിലെത്തിയ അനധികൃത കുടിയേറ്റക്കാര്‍ പൗരത്വം ലഭിക്കാനായി തങ്ങളുടെ മതം തെളിയിക്കുന്ന രേഖ നല്‍കേണ്ടി വരുക. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍,ബുദ്ധമതം,ജൈനമതം,പാഴ്‌സി എന്നീ മതവിഭാഗങ്ങളില്‍ പെട്ടവരാണ് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മതം ഏതെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടത്.

SHARE