തിരിച്ചറിയല്‍ രേഖയായി എന്‍.പി.ആര്‍ ഉള്‍പ്പെടുത്തി കെ.എസ്.ഇ.ബി

വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി എന്‍.പി.ആറും ഉള്‍പ്പെടുത്തി കെ.എസ്.ഇ.ബി. ഗാര്‍ഹിക, ഗാര്‍ഹികേതര ഉപഭോക്താക്കള്‍ പുതിയ കണക്ഷന്‍ അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട തിരിച്ചറിയല്‍ രേഖകളിലാണ് എന്‍.പി.ആര്‍ കാര്‍ഡും ഇടം പിടിച്ചത്. എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് വിവാദ കെ.എസ്.ഇ.ബിയുടെ തീരുമാനം.

അതേസമയം, റഗുലേറ്ററി കമ്മീഷന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് നടപടിയെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.
കെ.എസ്.ഇ.ബി വെബ്‌സൈറ്റില്‍ പുതിയ അപേക്ഷ സംബന്ധിച്ച ഫോമിലെ സ്റ്റെപ് 1 ഭാഗത്താണ് എന്‍.പി.ആര്‍ സംബന്ധിച്ച കോളമുള്ളത്‌. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‍പോര്‍ട്ട്, ഡ്രൈവിങ്ലൈസന്‍സ് എന്നിവക്കൊപ്പമാണ് എന്‍.പി.ആര്‍ കാര്‍ഡും ഉള്‍പ്പെടുത്തിയിരിക്കുന്നത്.