ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 200 സീറ്റുകള്‍ നേടി വീണ്ടും അധികാരത്തിലെത്തുമെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബീഹാറില്‍ 243 സീറ്റുകളാണ് ഉള്ളത്. അതേസമയം എന്‍.ആര്‍.സി വിഷയത്തില്‍ ബിജെപിയെ അമ്പരിപ്പിച്ച നിതീഷ് സഖ്യം വിടുമെന്ന സൂചനകള്‍ നല്‍കിയിരുന്നു.
എന്‍.പി.ആര്‍, എന്‍.ആര്‍.സി വിഷയങ്ങള്‍ ആര്‍.ജെ.ഡി വലിയ വിഷയമായി ബീഹാറില്‍ അവതരിപ്പിച്ചിരുന്നു. പലരുടെ കൈവശവും ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലെന്നായിരുന്നു പരാതി. ഇതിന് പിന്നാലെ നിതീഷ് തന്നെ തനിക്കും അത്തരം കാര്യങ്ങളിലെന്നും, മാതാപിതാക്കളുടെ ജനനദിവസവും അറിയാന്‍ വഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു.എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ സഖ്യത്തിന്റെ പിന്തുണക്കായി കളം മാറ്റിയിരിക്കുകയാണ് നിതീഷ്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വളരെ പ്രതീക്ഷയോടെയാണ് നിതീഷ് കുമാര്‍ കാണുന്നത്.
വീണ്ടും അധികാരത്തിലെത്താമെന്നാണ് പ്രതീക്ഷ. അതിന് ബിജെപിയുടെ സഹായവും ആവശ്യമാണ്. എന്നാല്‍ ആര്‍ജെഡി ബീഹാറില്‍ തൊഴിലില്ലായ്മ ശക്തമായി ഉന്നയിക്കുന്നുണ്ട്. രാഷ്ട്രീയ ചാണക്യന്‍ പ്രശാന്ത് കിഷോറിനെ നഷ്ടമായത് ജെ.ഡി.യുവിന് വലിയ തിരിച്ചടി നല്‍കുമെന്ന് മുന്‍പ് തന്നെ രാഷ്ട്രീയ ലോകം വിലയിരുത്തിയിരുന്നു.