സംസ്ഥാനത്ത് നവംബര്‍ 20 ന് സ്വകാര്യ ബസ് സമരം

കൊച്ചി: നവംബര്‍ 20ന് സംസ്ഥാനത്ത് ബസ് പണിമുടക്കു നടത്തുമെന്ന് െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കണം. ബസ് ചാര്‍ജ് വര്‍ധനക്കൊപ്പം ഗതാഗത നയം രൂപീകരിക്കുക എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും ഫെഡറേഷന്‍ മുന്നോട്ടു വെക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

20ന് നടത്തുന്നത് സൂചനാ സമരമാണ്. തുടര്‍ന്നു നടപടികളുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ഫെഡറേഷന്‍ നേതാവ് എംബി സത്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചാര്‍ജ് വര്‍ധിപ്പിക്കാതെ ഒരു വ്യവസായം എന്ന നിലയില്‍ മുന്നോട്ടുപോവാനാവില്ലെന്നും ഫെഡറേഷന്‍ അറിയിച്ചു.

SHARE