കുട്ടികളുടെ ജാതിമത കണക്ക്: സഭയെ തെറ്റിദ്ധരിപ്പിച്ചു, വിദ്യാഭ്യാസമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അധ്യയനവര്‍ഷം 1,24,147 കുട്ടികള്‍ ജാതി-മതം രേഖപ്പെടുത്താ പ്രവേശനം നേടിയിട്ടുണ്ടെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.

ജാതിമത കോളങ്ങള്‍ പൂരിപ്പിക്കാതെ 1.23 ലക്ഷം കുട്ടികള്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലും 275 കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലും 239 കുട്ടികള്‍ രണ്ടാം വര്‍ഷത്തിലും പഠിക്കുന്നുണ്ടെന്നാണ് മന്ത്രി സഭയില്‍ പറഞ്ഞത്. എന്നാല്‍ ഈ കണക്കുകള്‍ തെറ്റാണെന്ന് പിന്നീട് തെളിയുകയായിരുന്നു. തെറ്റായ വിവരം നല്‍കി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കെ.സി.ജോസഫ് എംഎല്‍എ അവകാശലംഘന നോട്ടീസില്‍ പറഞ്ഞു.