സാകിര്‍ നായികിന്റെ ട്രസ്റ്റിന് കേന്ദ്രത്തിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: ഇസ്‌ലാമിക മതപ്രഭാഷകന്‍ സാകിര്‍ നായികിന്റെ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐ.ആര്‍.എഫ്) വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം സംഘടനക്ക് നോട്ടീസയച്ചു. മറുപടി ലഭിച്ച ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

സംഘടനക്ക് കീഴിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും മറ്റും വികസന പ്രവര്‍ത്തനങ്ങള്‍ ഇനി മുന്‍കൂര്‍ അനുമതിയോടെ മാത്രമേ നടത്താന്‍ സാധിക്കൂ. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിക്കാനും കഴിയില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നാരോപിച്ച് ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

SHARE