രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി രാജ്യസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തുവെന്നാരോപിച്ചാണ് നോട്ടീസ്. ബിജെപി അംഗം ഭൂപേന്ദര്‍ യാദവാണ് അവകാശലംഘന പ്രമേയ നോട്ടീസ് നല്‍കിയത്. ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് സഭാധ്യക്ഷന്‍ വെങ്കയ്യനായിഡു പറഞ്ഞു.

187 ചട്ടപ്രകാരം രാഹുല്‍ഗാന്ധിക്കെതിരെ നോട്ടീസ് നല്‍കിയതായി ഭൂപേന്ദര്‍ ശൂന്യവേളയില്‍ സഭയെ അറിയിക്കുകയായിരുന്നു. ജെയ്റ്റ്‌ലി എന്ന പേരിനു പകരം കള്ളം പറയുന്നവന്‍ എന്ന് അര്‍ത്ഥം വരുന്ന ജെയ്റ്റ്‌ലൈ എന്നാക്കി രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തുവെന്നാണ് ആരോപണം. ‘പ്രിയപ്പെട്ട മിസ്റ്റര്‍ ജെയ്റ്റ് ലൈ (Jait’lie’) നമ്മുടെ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതല്ല പറയുന്നതെന്നും പറയുന്നതല്ല ഉദ്ദേശിക്കുന്നതെന്നും ഇന്ത്യയെ ഓര്‍മിപ്പിച്ചതിന് നന്ദി’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

SHARE