കുറ്റിയാടിയില്‍ കൊലവിളി നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയില്ലെന്ന് എം.ടി രമേശ്

കുറ്റിയാടിയില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച് ബിജെപി നടത്തിയ റാലിയില്‍ മുസ്ലിം വിരുദ്ധ കൊലവിളി മുഴക്കിയ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. കുറ്റിയാടിയില്‍ നടന്ന പരിപാടിയില്‍ എം.ടി രമേശും പങ്കെടുത്തിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ പോയത് സംസ്ഥാന സര്‍ക്കാരിന്റെ വിവരക്കേടാണെന്നും എംടി രമേശ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയത്.പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു.

SHARE