ജയ്പൂര്‍: മുസ്ലിം ആയതിനാല്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം. രാജസ്ഥാനിലെ ഭരത്പു ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചത്. ഇതേതുടര്‍ന്ന് 32കാരിയായ മുസ്ലിം യുവതിക്ക് കുഞ്ഞിനെ നഷ്ടമായി. മുസ്ലിം ആയതിന്റെ പേരില്‍ തന്റെ ഭാര്യക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി സ്ത്രീയുടെ ഭര്‍ത്താവ് ഇര്ഫാന് ഖാന് ആണ് രംഗത്തെത്തിയത്. ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ വെച്ച് ഭാര്യ പ്രസവിച്ചക്കുകയായിരുന്നു-ഇര്ഫാന് ഖാന് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രാജസ്ഥാന് ആരോഗ്യമന്ത്രിയും ഭരത്പുര്‍ എം എല്‍ എ സുഭാഷ് ഗാര്‍ഗും ഉത്തരവിട്ടു കഴിഞ്ഞു. പ്രസവ വദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് സിക്രി മേഖലയിലെ ഹെല്‍ത്ത് കെയര്‍ സെന്ററില്‍ എത്തിയത്. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആര് ബി എം സെനാന ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
ശനിയാഴ്ച രാവിലെ ജില്ലാ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ ഒരു വനിത ഡോക്ടര്‍ ആയിരുന്നു ഉണ്ടായിരുന്നത്. വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷം നിങ്ങള്‍ മുസ്ലിം ആണെന്നും നിങ്ങള്‍ക്ക് ഇവിടെ ചികിത്സയില്ലെന്നും അവര്‍ പറഞ്ഞു. ജയ്പൂരിലേക്ക് ഞങ്ങളെ റഫര്‍ ചെയ്യാന്‍ അവര്‍ മറ്റൊരു ഡോക്ടറോട് ആവശ്യപ്പെട്ടെന്നും ഇര്ഫാന് ഖാന് പറഞ്ഞു.
തുടര്‍ന്ന് ആശുപത്രിയുടെ പുറത്തേക്ക് ഭാര്യയുമായി വന്നു. ആംബുലന്‍സില്‍ വെച്ച് ഭാര്യ പ്രസവിച്ചു. എന്നാല്‍ ആവശ്യമായ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. വിവേചനം കാണിച്ചെന്ന കാര്യം സംഭവം അന്വേഷിക്കുന്ന പാനലിനോട് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ഉണ്ടെന്നും ഇര്ഫാന് ഖാന് പറഞ്ഞു.