അഞ്ചോ പത്തോ വര്‍ഷമല്ല വേണ്ടത്, അമ്പതാണ്ട് ഭരിക്കലാണ് ലക്ഷ്യമെന്ന് അമിത് ഷാ

 

അഞ്ചോ പത്തോ വര്‍ഷം ഭരിക്കാനല്ല ഭാരതീയ ജനതാ പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നും അരനൂറ്റാണ്ട് കാലമെങ്കിലും അധികാരത്തിലിരിക്കലാണ് ലക്ഷ്യമെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. അതുകൊണ്ടു തന്നെ താഴേതട്ടുമുതലുള്ള ശാക്തീകരണം നടത്താന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കമമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു.

കേന്ദ്രത്തിലെ മികച്ച ഭൂരിപക്ഷവും സംസ്ഥാനങ്ങളിലുടനീളമായി 1 387 എം എല്‍ മാരുടെ പിന്തുണയുമുള്ള പാര്‍ട്ടി ഇപ്പോള്‍ ഉച്ചസ്ഥായിലാണെന്നും എന്നാല്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

SHARE