തോറ്റത് കോണ്‍ഗ്രസല്ല; പ്രതികരണവുമായി ഹര്‍ദിക് പട്ടേല്‍

ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ പ്രതികരണവുമായി ഗുജറാത്തിലെ പട്ടേല്‍ നേതാവും കോണ്‍ഗ്രസ് അംഗവുമായ ഹര്‍ദിക് പട്ടേല്‍. തോറ്റത് കോണ്‍ഗ്രസ് അല്ലെന്നും രാജ്യത്തെ ജനതയാണെന്നും ഹര്‍ദിക് ട്വിറ്ററില്‍ കുറിച്ചു.

തോറ്റത് കോണ്‍ഗ്രസല്ല. തൊഴിലില്ലായ്മ തോറ്റു, വിദ്യാഭ്യാസം തോറ്റു, കര്‍ഷകര്‍ക്ക് അവരുടെ അന്തസ്സാണ് നഷ്ടപ്പെട്ടത്, സ്ത്രീകളാണ് തോറ്റത്, പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അവരുടെ പ്രതീക്ഷയുമാണ് നഷ്ടപെട്ടത്. ഇന്ത്യയുടെ ജനത പരാജയപ്പെടുത്.
എന്നാല്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അവരുടെ പോരാട്ടത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഞങ്ങളിനും പോരാടി വിജയിക്കുക തന്നെ ചെയ്യും. ജയ് ഹിന്ദ്…ഹര്‍ദിക് ട്വിറ്ററില്‍ കുറിച്ചു.