ഗെയിം കളിക്കാന്‍ അനുവദിച്ചില്ല; 12 വയസുകാരന്‍ ആത്മഹത്യ ചെയ്തു

മുംബൈ: മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കാന്‍ അനുവദിക്കാത്തതിനാല്‍ മുംബൈയിലെ ശിവാജി നഗറില്‍ 12 വയസുകാരന്‍ ആത്മഹത്യ ചെയ്തു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ 12 വയസുകാരന്‍ തിങ്കളാഴ്ച ഒരു മണിയോടെ ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞ ശേഷം അമ്മയുടെ ഫോണില്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നു. ഇതിനിടെ മുതിര്‍ന്ന മകന്റെ ഓണ്‍ലൈന്‍ ക്ലാസിനായി കുട്ടിയുടെ കൈയില്‍ നിന്ന് അമ്മ ഫോണ്‍ പിടിച്ചുവാങ്ങുകയും ഗെയിം കളിച്ചിരുന്നതിന് വഴക്കുപറയുകയും ചെയ്തു.

ഇതിന് പിന്നാലെ മുറിയില്‍ കയറി വാതിലടച്ച കുട്ടിയെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശിവാജി നഗര്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്. കുട്ടിയുടെ അച്ഛന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

SHARE