ഉത്തരമേഖലാ ഗെയിംസിന് സമാപനം; തൃശൂരിന് ഓവറോള്‍ കിരീടം

കണ്ണൂര്‍: ഉത്തരമേഖലാ സ്‌കൂള്‍ ഗെയിംസില്‍ ഓവറോള്‍ കിരീടം തൃശൂരിന്. ആദ്യ ദിനം മുതല്‍ മുന്നില്‍ നിന്ന പാലക്കാടിനെ പിന്തള്ളിയാണ് തൃശൂര്‍ കിരീടം സ്വന്തമാക്കിയത്. അവസാന നിമിഷം വോളിബോളിലെയും ഹാന്റ് ബോളിലെയും ഫലം അനുകൂലമായതോടെ 10 സ്വര്‍ണവും അഞ്ച് വെള്ളിയും എട്ട് വെങ്കലവുമായി 152 പോയിന്റ് നേടിയാണ് തൃശൂര്‍ ഓവറോള്‍ ചാമ്പ്യന്‍മാരായത്. ഏഴ് സ്വര്‍ണവും 10 വെള്ളിയും നേടി 146 പോയിന്റോടെയാണ് പാലക്കാട് രണ്ടാം സ്ഥാനത്തൊതുങ്ങിയത്. 10 സ്വര്‍ണവും എട്ട് വെള്ളിയും നാല് വെങ്കലവുമായി നേരത്തെ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന കണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി.

SHARE