ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

അമേരിക്കയും ട്രംപുമായുള്ള ചര്‍ച്ചകള്‍ വശളായതില്‍ പിന്നെ രാജ്യന്തര നയതന്ത്രത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഒരാഴ്ചക്കിടെ ഇതു രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തുന്നത്.

മിസൈലുകള്‍ വിക്ഷേപിച്ചതിനെ സംബന്ധിച്ച വിവരങ്ങള്‍ ദക്ഷിണകൊറിയന്‍ സൈനിക വൃത്തങ്ങളാണ് പുറത്തുവിട്ടത്. കൊറിയയുടം വടക്കുപടിഞ്ഞാറ് സിനോ-റി ബേസില്‍നിന്നാണ് വിക്ഷേപണം. ആണവ അനുരഞ്ജന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് അമേരിക്കയുടെ ഉന്നത ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിനിടെയാണ് പുതിയ മിസൈല്‍ പരീക്ഷണം. കഴിഞ്ഞ ശനിയാഴ്ചയും ഉത്തരകൊറിയ ഹൃസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.

മിസൈല്‍ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ യു.എസ് ഇന്റലിജന്‍സുമായി സഹകരിച്ച ദക്ഷിണകൊറിയ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.