കോവിഡ് രഹിതമാണ് ഞങ്ങളുടെ രാജ്യം; അവകാശവാദവുമായി ഉത്തരകൊറിയ

ലാകം മുഴുവന്‍ കൊവിഡിന്റെ ഭീതിയില്‍ കഴിയുമ്പോള്‍ പുതിയ അവകാശവാദവുമായി ഉത്തരകൊറിയ. കൊറോണ വൈറസ് രഹിതമായ രാജ്യമാണ് തങ്ങളുെേടതെന്നാണ് ഉത്തരകൊറിയ വാദം. ഉത്തരകൊറിയയിലെ ആരോഗ്യ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

അയല്‍രാജ്യമായ ചൈനയില്‍ കൊവിഡ് ആദ്യം പടരുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയ എല്ലാ അതിര്‍ത്തകളും അടച്ചിരുന്നതായും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായും ഉത്തരകൊറിയയിലെ ആന്റി എപ്പിഡമിക് വിഭാഗം ഡയറക്ടര്‍ പാക് യോംഗ് സൂ പറഞ്ഞു.നേരത്തെ, കൊവിഡ് 19 ലോകം മുഴുവന്‍ വ്യാപിക്കുമ്പോഴും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

ഉത്തരകൊറിയയില്‍ കൊവിഡ് 19 ബാധിച്ചിട്ടില്ലെന്നാണ് ഔദ്യോഗികമായി നേരത്തെയും പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടനയുടെ പട്ടികയിലും ഉത്തരകൊറിയയില്‍ രോഗ വിവരങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ ആദ്യം രോഗം ബാധിച്ചയാളെയും രോഗം ബാധിച്ച 200 സൈനികരെയും വെടിവെച്ച് കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു. ഇതുമായി പ്രതികരിക്കാന്‍ ഉത്തരകൊറിയ ഇതുവരെ തയ്യാറായിട്ടില്ല.

SHARE