ഉദ്ഘാടനത്തിനെത്തിയ സിനിമാ താരം നൂറിന്‍ ഷരീഫിന് നേരെ കയ്യേറ്റം; നൂറിന്റെ മൂക്കിന് ഇടിയേറ്റു

മഞ്ചേരി: ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തിനെത്തിയ സിനിമ താരം നൂറിന്‍ ഷരീഫിന് നേരെ കയ്യേറ്റ ശ്രമം. ഉദ്ഘാടനം നിശ്ചയിച്ച സമയത്തേക്കാള്‍ വളരെ വൈകി തുടങ്ങിയതില്‍ പ്രകോപിതരായ ജനക്കൂട്ടം പരിപാടി അലങ്കോലമാക്കുകയായിരുന്നു. ഇതിനിടെയാണ് താരത്തിന് നേരെ കയ്യേറ്റശ്രമം നടന്നത്. ബഹളത്തിനിടെ നൂറിന്റെ മൂക്കിന് ഇടിയേറ്റു.

നാല് മണിക്കാണ് ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. ഉദ്ഘാടകയായ താരം സമയത്ത് തന്നെ എത്തിയെങ്കിലും ആള് കൂടാന്‍ വേണ്ടി സംഘാടകര്‍ പരിപാടി മനപ്പൂര്‍വ്വം വൈകിക്കുകയായിരുന്നു എന്നാണ് ആരോപണം. കാത്തിരുന്ന് മുഷിഞ്ഞ ജനക്കൂട്ടം പരിപാടി തുടങ്ങിയതോടെ ബഹളം വെക്കുകയായിരുന്നു.

SHARE