മലപ്പുറം: അമുസ്ലിംങ്ങള്‍ക്ക് പ്രവേശനമില്ലാത്ത രാജ്യമായി സഊദി അറേബ്യയെ ചിത്രീകരിച്ച് സിബിഎസ്ഇ.കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പാഠ്യപദ്ധതിയായ സിബിഎസ്ഇയുടെ എട്ടാംതരം വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമൂഹിക ശാസ്ത്രത്തിന്റെ ഓണ്‍ലൈന്‍ പരീക്ഷയിലാണ് സൗഊദി അറേബ്യയെക്കുറിച്ചുള്ള തെറ്റായ പരാമര്‍ശം.
പരീക്ഷയിലെ ഒരു ചോദ്യം ഏത് രാജ്യത്താണ് അമുസ്ലിംങ്ങള്‍ക്ക് പ്രവേശനമില്ലാത്തത് എന്നായിരുന്നു.അമേരിക്ക,സൗഊദി അറേബ്യ,ഇന്ത്യ,ഇതൊന്നുമല്ല എന്നിങ്ങനെയായിരുന്നു ഉത്തരസൂചികകള്‍. ചോദ്യത്തിന്റെ ഉത്തരം സൗഊദി അറേബ്യയാണെന്ന് സ്ക്രീനില്‍ തെളിയുകയും ചെയ്തു.
സൗഊദിയിലെ പുണ്യഭൂമിയായ കഅ്ബ സ്ഥിതിചെയ്യുന്ന മക്കയില്‍ മാത്രമാണ് അമുസ്ലിംങ്ങള്‍ക്ക് പ്രവേശനമില്ലാത്തത്. ഇതാണ് സിബിഎസ്ഇ തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നത്.