ട്രംപിന്റെ ‘മുസ്‌ലിം നിരോധനത്തിനെതിരെ’ നോണ്‍ ബാന്‍ ആക്ട് ബില്‍; യുഎസ് അംഗീകാരം

വാഷിംഗ്ടണ്‍: മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ നിയമനിര്‍മാണം പാസാക്കുന്നതിനായുള്ള നോണ്‍ ബാന്‍ ആക്ടിന് യുഎസ് ഹൗസിന്റെ അംഗീകാരം.183 വോട്ടുകള്‍ക്കെതിരെ 233 വോട്ടുകള്‍ നേടിയാണ് ബില്ലിന് അംഗീകാരം ലഭിച്ചത്.

2017 ലാണ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ലക്ഷ്യമിട്ടുകൊണ്ട് ട്രംപ് വിവാദമായ കുടിയേറ്റ നിരോധനം അവതരിപ്പിക്കുന്നത്. നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. പ്രധാനമായും മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

നോണ്‍ ബാന്‍ ആക്റ്റ് എന്ന് വിളിക്കപ്പെടുന്ന ബില്ലിനെ ഡെമോക്രാറ്റിക് നിയമസഭാംഗങ്ങള്‍ വ്യാപകമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും റിപ്പബ്ലിക്കന്‍മാരുടെയും വൈറ്റ് ഹൗസിന്റെയും എതിര്‍പ്പ് കാരണം സെനറ്റില്‍ മുന്നേറാന്‍ സാധ്യതയില്ല.

SHARE