വിലക്കുറവും ബാറ്ററി ബേക്കപ്പും; വിപണി കീഴയടക്കാന്‍ നോക്കിയ 2 സ്മാര്‍ട്ട്‌ഫോണ്‍

നോക്കിയയുടെ 6നും നോക്കിയ 3 ക്കും പിന്നാലെ ചെലവ് കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുമായി വിപണി കീഴക്കാന്‍ നോക്കിയ എത്തുന്നു.

നോക്കിയയുടെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണായ നോക്കിയ 2 വാണ് എച്ച് എംഡി ഗ്ലോബല്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. നവംബര്‍ ആദ്യവാരം വിപണിയില്‍ എത്തുന്ന നോക്കിയയുടെ കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഈ സ്മാര്‍ട്ട് ഫോണിന് 7,465 രൂപയാണ് ഏകദേശ വില.

 

രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന 4100 ാഅവ ന്റെശക്തിയേറിയ ബാറ്ററിയാണ് നോക്കിയ 2ന്റെ മുഖ്യ സവിശേഷത.
ആന്‍ഡ്രോയിഡ് ന്യൂഗട്ട് ഓഎസില്‍ എത്തുന്ന നോക്കിയ 2വിന് ആന്‍ഡ്രോയിഡ് 8.0 ഓറീയോ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാനും സാധിക്കും.
720എക്‌സ് 1280 പിക്സലില്‍ 5 ഇഞ്ച് എല്‍.ടി.പി.എസ് എച്ച്.ഡി ഡിസ്പ്ലേയാണ് നോക്കിയ 2 വിന്.

SHARE