രാജ്യസഭയില്‍ മാസ്‌ക് ധരിച്ച് വരാന്‍ പാടില്ലെന്ന് അധ്യക്ഷന്‍

രാജ്യസഭയില്‍ അംഗങ്ങള്‍ മാസ്‌ക് ധരിച്ച് എത്തരുതെന്ന് സഭാധ്യക്ഷന്‍ വെയ്യങ്കനായിഡു നിര്‍ദേശം നല്‍കി. വൈറസ് വ്യാപനം തടയാന്‍ എല്ലാ നടപടികളും പാര്‍ലമെന്റില്‍ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. മാസ്‌ക് ധരിക്കരുതെന്ന നിര്‍ദേശത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി.

അതേസമയം, ലോക്‌സഭയില്‍ ജമ്മു കശ്മീര്‍ ബജറ്റ് ചര്‍ച്ച പുരോഗമിക്കുകയാണ്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട് കേരളം ഉള്‍പ്പെടെ പത്തു സംസ്ഥാനങ്ങളിലെ ഫോണ്‍ വിവരങ്ങള്‍ തേടിയ കേന്ദ്ര നടപടി ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എംപി നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി.