‘ബലാത്സംഗത്തിനിരയായ മകളെ തോളിലേറ്റി ആശുപത്രിയിലേക്ക് പോകുന്ന അച്ഛന്‍’; രാജ്യത്തെ നടുക്കി വീണ്ടും യു.പി

ബലാത്സംഗത്തിനിരയായ മകളെ പുറത്തിരുത്തി ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്ന അച്ഛന്‍. പതിനഞ്ച് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ് വീടിനുള്ളില്‍ ക്രൂരമായി ബലാല്‍സംഗത്തിനിരയായത്. വൈദ്യ പരിശോധനയ്ക്ക് മകളെ കൊണ്ടുപോകാന്‍ വീല്‍ച്ചെയറോ സ്ട്രച്ചറോ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അധികൃതരുടെ മറുപടിയെന്നും അതുകൊണ്ടാണ് മകളെ തോളിലേറ്റി കൊണ്ടുവന്നതെന്നുമാണ് അച്ഛന്റെ മറുപടി.

പെണ്‍കുട്ടിയുടെ അയല്‍വാസിയുടെ 19 വയസുകാരന്‍ മകനാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മാനഭംഗം ചെയ്തത്. രക്ഷപെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കാല്‍ ഇയാള്‍ തല്ലിയൊടിക്കുകയും ചെയ്തു. വീട്ടുകാര്‍ ഇല്ലാത്ത സമയത്തായിരുന്നു അതിക്രമം.

SHARE