നിര്‍ഭയ കേസില്‍ മരണ വാറന്റിന് സ്‌റ്റേ ഇല്ല. വധശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളുകയായിരുന്നു. പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ദയാഹര്‍ജിയും സുപ്രീം കോടതിയും തള്ളി.
നിര്‍ഭയ കേസ് പ്രതികളായ മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരുടെ വധശിക്ഷ വെള്ളിയാഴ്ച രാവിലെ അഞ്ചരയ്ക്കാണ് നടപ്പാക്കുക. വധശിക്ഷയുമായി മുന്നോട്ടുപോകാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. പ്രതികളെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി നല്‍കുകയും പ്രതികളുടെ വൈദ്യപരിശോധന ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കുകയും ചെയ്തു.
2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ നിര്‍ഭയ കൂട്ടബലാത്സംഗത്തിന് ഇരയായത്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള പോരാട്ടം അവസാനിച്ച് 2012 ഡിസംബര്‍ 29നായിരുന്നു ലോകത്തോട് നിര്‍ഭയ വിട പറഞ്ഞത്.