വന്ദേമാതരം വിളിക്കാന്‍ തയ്യാറാകാത്തവര്‍ ഇന്ത്യ വിടണമെന്ന് കേന്ദ്രമന്ത്രി

സൂ​റ​റ്റ്: വ​ന്ദേ​മാ​ത​രം വി​ളി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​വ​ർ ഇ​ന്ത്യ​വി​ട്ടു​പോ​ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​താ​പ് ച​ന്ദ്ര സാ​രം​ഗി. സ്വാ​ത​ന്ത്ര്യ​ത്തി​നു മു​ൻ​പ് രാ​ജ്യ​ത്തെ ര​ണ്ടാ​യി വെ​ട്ടി​മു​റി​ച്ച​വ​രു​ടെ പാ​പ​ത്തി​നു​ള്ള പ​രി​ഹാ​ര​മാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ പാ​പ​ങ്ങ​ളെ ക​ഴു​കി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​വ​ർ അ​ഭി​ന​ന്ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
 

ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തേ​യും അ​ഖ​ണ്ഡ​ത​യേ​യും വ​ന്ദേ​മാ​ത​ര​ത്തേ​യും അം​ഗീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് ഈ ​രാ​ജ്യ​ത്ത് ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന് സാ​രം​ഗി ആ​വ​ർ​ത്തി​ച്ചു. സി‌​.എ‌.​എ 70 വ​ർ​ഷം മു​മ്പ് ന​ട​പ്പാ​ക്കേ​ണ്ട​താ​യി​രു​ന്നു. രാ​ജ്യം മ​താ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ഭ​ജി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്, രാ​ഷ്ട്രീ​യ​മാ​യും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യും സാ​മ്പ​ത്തി​ക​മാ​യും അ​ല്ല. ന​മ്മ​ൾ യു​ഗ​ങ്ങ​ളാ​യി മുസ്‌ലിങ്ങള്‍ക്കൊപ്പമാണ്‌ ജീ​വി​ക്കു​ന്ന​ത്. അ​വ​ർ രാ​ജ്യം​വി​ട്ടു​പോ​കാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ഗുജറാത്തിലെ ഒരു ചടങ്ങില്‍ സാ​ര​ഗി പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സാ​ണ് ദ്വി​രാ​ഷ്ട്ര സി​ദ്ധാ​ന്തം രൂ​പീ​ക​രി​ച്ച​ത്. നെ​ഹ്റുവാണ് ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ൾ​ക്ക് മു​ൻ​കൈ എ​ടു​ത്ത​ത്. വി​ഭ​ജ​നം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ്. ഈ ​രാ​ജ്യം ആ​രു​ടേ​യും സ്വ​ത്ത​ല്ല. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ കോ​ൺ​ഗ്ര​സ് രാ​ജ്യ​ത്ത് തീ​ക​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​വ​രു​ടെ പാ​പ​ങ്ങ​ൾ ക​ഴു​കി​ക്ക​ള​ഞ്ഞ​തി​ന് അ​വ​ർ ത​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. വം​ശ​നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ് കോ​ൺ​ഗ്ര​സ് ഇ​തെ​ല്ലാം ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ന്ദേ​മാ​ത​രം വി​ളി​ക്കാ​ത്ത​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ ജീ​വി​ക്കാ​ൻ അ​ർ‌​ഹ​ത​യി​ല്ലെ​ന്ന് നേ​ര​ത്തെ സാ​രം​ഗി പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞി​രു​ന്നു.

SHARE