വിമാന ടിക്കറ്റിന് ആധാര്‍ കാര്‍ഡ് ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിമാന യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റിക്കാണ് ആഭ്യന്തര മന്ത്രാലയം ഈ ഉറപ്പ് നല്‍കിയിരിക്കുന്നത്. വിമാന ടിക്കറ്റിന് ആധാറോ പാന്‍ കാര്‍ഡോ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് സ്റ്റാന്റിങ് കമ്മിറ്റി ആഭ്യന്തര സെക്രട്ടറിയോട് വിശദീകരണം തേടിയത്. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ വ്യക്തമാക്കി.