കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവരുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്. അക്രമമുണ്ടാകുമ്പോള്‍ പൊലീസ് വെടിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കവെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
എന്‍.ആര്.സി രാജ്യത്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കള്ള വാദവും മുരളീധരന് ഏറ്റുപിടിച്ചു. എന്‍.ആര്.സി രാജ്യത്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ മന്ത്രി, പൗരത്വ നിയമം നടപ്പിലാക്കുമ്പോള്‍ ഒരു മുസ്ലീം മത വിശ്വാസിയും പുറത്ത് പോവേണ്ടി വരില്ലെന്നും ആവര്‍ത്തിച്ചു. സമരം രാജ്യത്തെ നാണം കെടുത്താനാണെന്നും എന്‍ആര്‍സി ആസാമിന് മാത്രം ബാധകമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നടപ്പിലാക്കാത്ത ഒരു നിയമത്തിന്റെ പേരിലാണ് ഇപ്പോള്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നു. കോഴിക്കോട് ടൗണ്‍ഹാളില്‍ ടൗണ്‍ഹാളില്‍ വി മുരളീധരന് പങ്കെടുത്ത പരിപാടിയിലേക്ക് തള്ളിക്കയറിയ എസ്എഫ്ഐ നേതാക്കള്‍ മന്ത്രിക്ക് നേരെ കരിങ്കൊടി വീശി. ആറ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.