അഴിമതിക്കേസ്; പി. ചിദംബരത്തിന് ക്ലീന്‍ചിറ്റ്- തെളിവില്ലെന്ന് സി.ബി.ഐ

മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനും മറ്റു രണ്ടു പേര്‍ക്കുമെതിരെ 63 മൂണ്‍സ് ടെക്‌നോളി ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ കഴമ്പില്ലെന്ന് സി.ബി.ഐ. ചിദംബരത്തിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വേണ്ട തെളിവില്ലെന്ന് ബോംബെ ഹൈക്കോടതിയിലാണ് സി.ബി.ഐ അറിയിച്ചത്.

കേസ് സാമ്പത്തിക വിഭാഗത്തിന് കീഴിലെ ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കൈമാറിയതായും സി.ബി.ഐ അഭിഭാഷകന്‍ ഹിതെന്‍ വെനെഗാവ്കര്‍ ജസ്റ്റിസ് സാധന ജാദവ്, എന്‍.ജെ ജാംദാര്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ അറിയിച്ചു. ചിദംബരത്തെ കൂടാതൈ ഉദ്യോഗസ്ഥരായ കെ.പി കൃഷ്ണന്‍, രമേശ് അഭിഷേക് എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്.

നാഷണല്‍ സ്‌പോട് എക്‌സ്‌ചേഞ്ച് ലിമിറ്റഡിനെ (എന്‍.എസ്.ഇ.എന്‍.എല്‍) തകര്‍ക്കാന്‍ ചിദംബരവും ഉദ്യോഗസ്ഥരും ശ്രമിച്ചു എന്നായിരുന്നു മൂണ്‍സ് ടെക്‌നോളജീസിന്റെ ആരോപണം. എന്‍.എസ്.ഇ.എന്‍.എല്‍ കുംഭകോണം പുറത്തുവന്ന 2013ല്‍ ധനമന്ത്രിയായിരുന്നു ചിദംബരം. അഭിഷേക് ഫോര്‍വേഡ് മാര്‍ക്കറ്റ്‌സ് കമ്മിഷന്‍ ചെയര്‍മാനും കഷ്ണന്‍ ധനമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയും.

SHARE