യുഎഇയിലേക്ക് മടങ്ങിയെത്താന്‍ ഇനി മുതല്‍ ഐസിഎയുടെ അനുമതി ആവശ്യമില്ല

ദുബായ്: യുഎഇയിലേക്ക് മടങ്ങിവരാന്‍ താമസവിസക്കാര്‍ക്ക് ഇനി മുതല്‍ ഐസിഎയുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും, താമസ കുടിയേറ്റ വകുപ്പും സംയുക്തമായി എടുത്ത തീരുമാനമാണിത്. മടങ്ങിയെത്താന്‍ അനുമതിക്കായി കാത്തിരിക്കുന്ന ആയിരകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസമാണ് തീരുമാനം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മടങ്ങിയെത്താന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന യുഎഇ മുന്നോട്ട് വെച്ചിരുന്നത്. യുഎഇയില്‍ കൊറോണ നിയന്ത്രണ വിധേയമായതോടെ ഇനി ഇന്ത്യക്കാര്‍ക്ക് ഐസിഎയുടെ അനുമതിയില്ലാതെ തന്നെ ഇവിടെ തിരികെയെത്താം.

തിരികെ എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് uaeetnry.ica.gov.ae എന്ന വെബ്‌സൈറ്റില്‍ എമിറേറ്റ്‌സ് ഐഡി നമ്പര്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എന്നിവ രേഖപെടുത്താം. മുന്‍കൂര്‍ അനുമതി മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ. കോവിഡ് പരിശോധന ഉള്‍പ്പെടെയുള്ള മറ്റ് നിബന്ധനകളെല്ലാം തുടരും.

SHARE