‘കോവിഡിന് പ്രവേശനമില്ല’; രാജ്യത്ത് കോവിഡ് ബാധിക്കാത്ത സംസ്ഥാനവും കേന്ദ്ര ഭരണപ്രദേശങ്ങളും ഇവയാണ്

ലോകം കോവിഡിന്റെ ഭീതിയില്‍ അകപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ചൈനയില്‍ ഉടലെടുത്ത് വൈറസ് ലോകത്തിന്റെ എല്ലാ പ്രദേശങ്ങളെയും കീഴടക്കിയത് വളരെ പെട്ടെന്നായിരുന്നു. നമ്മുടെ ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാക്കുന്നത് ആശങ്കയേറ്റുന്ന കാര്യം തന്നെയാണ്. എന്നാല്‍ രാജ്യത്തെ എല്ലാ സംസ്ഥാനവും കോവിഡില്‍ വഴുതി വീണപ്പോള്‍ പിടിച്ചു നിന്ന ഒരു സംസ്ഥാനമുണ്ട്. ഹിമാലയന്‍ ഗിരിനിരകള്‍ സംരക്ഷണമേകുന്ന സംസ്ഥാനമായ സിക്കിമാണ് കോവിഡിന് പ്രവേശനം അനുവദിക്കാത്ത സംസ്ഥാനം. ഇന്ത്യയില്‍ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷദ്വീപിനും ദാമന്‍ ദിയുവുമാണ് കോവിഡിനോട് ‘നോ’ പറഞ്ഞ കേന്ദ്ര ഭരണപ്രദേശങ്ങള്‍.

വിനോദസഞ്ചാരത്തിനായി വലിയകൂട്ടം ആളുകള്‍ എത്തുന്ന സിക്കിമിന് ഇതെങ്ങനെ സാധിച്ചുവെന്നത് വലിയൊരു ചോദ്യമാണ്. സംസ്ഥാന ഭരണകൂടവും ജനങ്ങളും വിശ്രമമില്ലാതെ മുന്നൊരുക്കങ്ങള്‍ നടത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവെന്നതാണ് ഈ ചോദ്യത്തിന് ലളിതമായി പറയാവുന്ന ഉത്തരം.

വടക്കുകിഴക്കുള്ള അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, മിസോറം സംസ്ഥാനങ്ങളും ഇപ്പോള്‍ കോവിഡ് മുക്തമായി. നാഗാലാന്‍ഡിലെ ഒരേയൊരു കോവിഡ് ബാധിതന്‍ അസമില്‍ ചികിത്സയിലാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പൊതുവെ തന്നെ കോവിഡിനെ ഫലപ്രദമായി നേരിട്ടുവെന്നാണു വിലയിരുത്തല്‍.

SHARE