ബിവറേജസ് പൂട്ടില്ല; മദ്യം നിരോധിച്ചാല്‍ സാമൂഹ്യപ്രശ്‌നങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കും. മദ്യവില്‍പ്പന നിരോധിച്ചാല്‍ സാമൂഹ്യ പ്രശ്നങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു കാരണമാണ് ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കുന്നത്. അതേസമയം, ബാറുകള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ മറ്റു കടകള്‍ രാവിലെ 7 മണി മുതല്‍ 5 മണി വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഷോപ്പിംഗ് മാളുകളില്‍ പലചരക്ക് കടകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കൂ. പെട്രോള്‍ പമ്പുകള്‍, എല്‍പിജി എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. അവശ്യ സാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും
ഹോം ഡെലിവറി അനുവദിക്കും. ആരാധനാലയങ്ങളിലെ എല്ലാ ചടങ്ങുകളും നിര്‍ത്തിവയ്ക്കും. റെസ്റ്റോറന്റുകള്‍ അനുവദിക്കില്ല. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും. പൊതുഗതാഗതം ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് മാത്രം 28 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ഥിതിഗതികള്‍ അനിയന്ത്രിതമായി പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ആളുകള്‍ വലിയ രീതിയല്‍ പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പുറത്തിറങ്ങേണ്ട സാഹചര്യം വന്നാല്‍ ശാരീരിക അകലം പാലിക്കുക പോലുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റും കനത്ത പിഴയും ഉണ്ടാകും.

SHARE