ദേശീയ ഗാനം ആലപിച്ച് കമലിന്റെ വീടിന്റെ മുന്നിലെ പ്രതിഷേധം: ബി.ജെ.പിക്കെതിരെ കേസെടുക്കില്ല

തൃശ്ശൂര്‍: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വീടിന് മുന്നില്‍ പ്രതിഷേധത്തിന്റെ ഭാഗമായി ബി.ജെ.പി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ദേശീയ ഗാനം ആലപിച്ചതിന്റെ പേരില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്. നിലവിലെ നിയമവ്യവസ്ഥയനുസരിച്ച് കേസെടുക്കാനാവില്ലെന്നും ദേശീയ ഗാനം ചെല്ലുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നവെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയ ഗാനം ഉപയോഗിക്കരുതെന്നും ദേശീയ ഗാനം ആലപിക്കുമ്പോള്‍ പാലിക്കേണ്ട ഭരണഘടനാപരമായ മര്യാദകള്‍ പാലിച്ചില്ലെന്നും കാണിച്ച് റവല്യൂഷണറി യൂത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍എ സഫീറാണ് പരാതി നല്‍കിയത്. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചുമതല കൂടി വഹിക്കുന്ന എഎസ്പി മെറിന്‍ ജോസഫ് ഐപിഎസിനാണ് പരാതി നല്‍കിയത്. സമയക്രമവും ആലപിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദയും പാലിച്ചെല്ലുമാണ് പാരതിയില്‍ മുഖ്യമായും വ്യക്തമാക്കിയിരുന്നു.

ദേശീയ ഗാനം ആലപ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ തിയേറ്ററില്‍ നിന്ന് അറസ്റ്റ് ചെയ്യില്ലെന്ന കമലിന്റെ പ്രസ്താവനക്കെതിരെയാണ് ബി.ജെ.പി രംഗത്ത് എത്തിയത്.

SHARE