കോളേജിനകത്ത് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ബുര്‍ഖ ധരിക്കരുതെന്ന് നിയമം; ലംഘിച്ചാല്‍ 250 രൂപ പിഴ

മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ കോളേജിനകത്ത് ബുര്‍ഖ ധരിക്കരുതെന്ന നിയമവുമായി പാട്‌ന ജെ.ഡി കോളേജ്. പുതിയ ഡ്രസ്സ് കോഡിന്റെ ഭാഗമായാണ് ബുര്‍ഖ ഒഴിവാക്കാന്‍ പറഞ്ഞതെന്നാണ് കോളേജ് അധികൃതരുടെ വാദം. നിയമം തെറ്റിക്കുന്നവരില്‍ നിന്നും കോളേജ് അഡ്മിനിസ്‌ട്രേഷന്‍ 250 രൂപ പിഴ ഈടാക്കുമെന്നും അധികൃതര്‍ പറഞ്ഞു. പ്രിന്‍സിപ്പാളും കോളേജ് അധികൃതരും ചേര്‍ന്നെടുത്ത തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തുവന്നു.

കോളേജില്‍ പുതിയ ഡ്രസ്സ് കോഡ് വരാന്‍ പോവുന്ന കാര്യം നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കോളേജ് അധികൃതരുടെ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ വലിയ പ്രതിഷേധമാണ് നടത്തിയത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി പ്രിന്‍സ്പ്പല്‍ അറിയിച്ചു.

SHARE