എം.എസ്.എഫ്, ഹരിത നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇലക്ഷന്‍ ബൈലോ ഭേദഗതി വരുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തില്‍ എം.എസ്.എഫ്, ഹരിത നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു.

യൂണിയന്‍ ഇലക്ഷന്‍ ബൈലോ ഭേദഗതി വരുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കപ്പെട്ട എംഎസ്എഫ് നേതാക്കളേയും ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്‌സിറയെയും അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഏകപക്ഷീയമായി വിദ്യാര്‍ഥി യൂണിയന്‍ ബൈലോ ഭേദഗതി വരുത്തുകയും സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം എടുത്ത കളയുകയും ചെയ്തതില്‍ പ്രതിഷേധച്ച് സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയതിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ഇതിനെതിരെ അഡ്വ. പി.ഇ സജല്‍ മുഖേന എം.എസ്.എഫ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജി ഈ മാസം മുപ്പതിന് വീണ്ടും പരിഗണിക്കും.

SHARE