ശബരിമല യുവതീപ്രവേശം: ലോക്‌സഭയില്‍ എന്‍കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍

ന്യൂഡല്‍ഹി: അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെ ലോക്‌സഭാ നടപടികള്‍ക്ക് നാളെ തുടക്കമാവും. നടപടിക്രമങ്ങള്‍ ആരംഭിക്കുന്ന ആദ്യ ദിനത്തില്‍ തെരഞ്ഞെടുപ്പ് വേളയില്‍ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ലോക്‌സഭയില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കും. ഇതിനുള്ള അനുമതി അദ്ദേഹത്തിന് ലഭിച്ചു. വെള്ളിയാഴ്ച ബില്‍ അവതരിപ്പിക്കാനാണ് പ്രേമചന്ദ്രന് അനുമതി കിട്ടിയിരിക്കുന്നത്.

17-ാം ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലായിരിക്കും ഇത്. ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ബില്‍ അവതരണം അടക്കമുള്ള നടപടികളിലേക്ക് സഭ കടക്കുക. കേരളത്തിലെ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രശ്‌നം സഭയില്‍ ഉന്നയിക്കാന്‍ ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശിനും അനുമതി കിട്ടിയിട്ടുണ്ട്.

SHARE