എന്‍.ആര്‍.പി ,എന്‍.ആര്‍.സി, സി.എ.എ ഇവ മൂന്നും ഒരമ്മപെറ്റ മക്കളാണ്;എന്‍.കെ പ്രേമചന്ദ്രന്‍

കോഴിക്കോട്:എന്‍.ആര്‍.പി ,എന്‍.ആര്‍.സി.എ.എ ഇവ മൂന്നും ഒരമ്മപെറ്റ മക്കളാണെന്നും ഇതിനെ നഖശിഖാന്തം എതിര്‍ക്കണമെന്നും
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.കോഴിക്കോട് എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നും അദ്ദേഹം.

രാജ്യത്ത് നിലനില്‍ക്കുന്ന അസ്വസ്ഥതകളെ മുതലെടുത്ത് കൊണ്ടാണ് ഏകാധിപതികള്‍ ഉയര്‍ന്ന് വന്നിട്ടുള്ളത്.
സൈനികവും സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളെ മുതലെടുത്ത് കൊണ്ടാണ് ലോക ചരിത്രത്തില്‍ ഏകാധിപതികള്‍ ഉയര്‍ന്ന് വന്നിട്ടുള്ളത്.ഇത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യയിലും നടന്ന് കൊണ്ടിരിക്കുന്നത്.

ദേശീയതയുടെ ദുരുപയോഗത്തിലൂടെ ഹിറ്റ്‌ലര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയില്‍ മോദിയും ചെയ്യുന്നത്.ഭരണഘടനയെ ഉന്‍മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് മോദി ഭരണകൂടം നടത്തുന്നത്. ഇതിനെതിരെ ഉയര്‍ന്ന് വരുന്ന ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ മോദിഷാ മുട്ടുകുത്തും.

SHARE