നിയമസഭ: ഹ്രസ്വചിത്രത്തില്‍ ലീഗ് നേതാക്കളെ ഒഴിവാക്കിയത് തെറ്റ്; തിരുത്തുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: സഭാ ടി.വിയുടെ പ്രൊമോ-വീഡിയോയില്‍ മുസ്‌ലിം ലീഗ് നേതാക്കളെ ഉള്‍പ്പെടുത്തുമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍ ഉന്നയിച്ച വിമര്‍ശനം ശരിയാണെന്നും പ്രൊമോ വീഡിയോ പൊതുജനങ്ങള്‍ക്കായി റിലീസ് ചെയ്യുന്നതിന് മുമ്പ് ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ലോഗോ പ്രകാശനത്തോടനുബന്ധിച്ച് ഇതുവരെ നടന്ന ഷൂട്ടുകള്‍ വെച്ച് ഒരു പ്രൊമോ ചെയ്യുകയായിരുന്നു. സൂക്ഷ്മ പരിശോധന നടത്താന്‍ സഭാനടപടികളുടെ തിരക്കിനിടയില്‍ കഴിഞ്ഞിട്ടില്ലെന്നും ഡോ.എം.കെ മുനീറിന് നല്‍കിയ കത്തില്‍ സ്പീക്കര്‍ പറഞ്ഞു.
നിയമസഭയുടെ ചരിത്രം പറയുന്ന ഹ്രസ്വ ചിത്രത്തില്‍ സ്പീക്കര്‍ പദവിയില്‍ പ്രശോഭിച്ച മുസ്‌ലിം ലീഗ് നേതാക്കളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

SHARE