‘റിച്ചി’യുടെ ടീസറെത്തി; മരണമാസ്സ് ലുക്കില്‍ നിവിന്‍ പോളി

ആകാംക്ഷകള്‍ക്കും ഉദ്വേഗങ്ങള്‍ക്കും ആക്കം കൂട്ടി നിവിന്‍ പോളി നായകനാവുന്ന തമിഴ് ചിത്രം റിച്ചിയുടെ ടീസര്‍ പുറത്തിറങ്ങി. മാസ് ലുക്കെന്നല്ല മരണമാസ്സ് ലുക്കെന്ന് തന്നെ വേണം നിവിന്റെ അപ്പിയറന്‍സിനെക്കുറിച്ച് പറയാന്‍. പക്കാ മാസ് എന്റര്‍ടൈനര്‍ എന്ന പൊലിമയോടെ പുറത്തിറങ്ങുന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ പൊളിപ്പന്‍ ലുക്ക് തന്നെയാണ് പ്രധാന ആകര്‍ഷണം.
പ്രൊഫഷണല്‍ റൗഡിയുടെ റോളില്‍ നിവിനെത്തുന്ന തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ ഗൗതം രാമചന്ദ്രനാണ്. മലയാളി യുവത്വത്തിന്റെ പ്രതീകമായ നിവിനും തമിഴ്താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. റൗഡിയായ നിവിനും ബോട്ട് മെക്കാനിക്കായി എത്തുന്ന നാട്ടിയും തമ്മിലുള്ള സൗഹൃദവും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് പ്രമേയം.
തമിഴ് ഇതിഹാസം പ്രകാശ് രാജ് നിവിന്‍ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളര്‍ത്തച്ഛനായി ചിത്രത്തിലെത്തുന്നുണ്ട്. പള്ളീലച്ചന്റെ വേഷമാണ് പ്രകാശ് രാജിന് ഈ ചിത്രത്തില്‍. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നാട്ടി, ലക്ഷ്മി പ്രിയ ചന്ദ്രമൗലി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കന്നടയില്‍ സൂപ്പര്‍ ഹിറ്റായ ‘ഉള്ളിടവരു കണ്ടാന്തെ’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഈ ചിത്രം.

SHARE