നിതീഷ് കുമാര്‍ ആസ്പത്രിയില്‍

കടുത്ത പനിയെയും ശരീര വേദനയെയും തുടര്‍ന്നാണ് നിതീഷ് കുമാറിനെ ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു നിതീഷിനെ ആസ്പത്രിയില്‍ എത്തിച്ചത്. കാഴ്ച പ്രശ്‌നവും കാല്‍മുട്ടിന് വേദനയും ഉള്ളതായി നിതീഷ് പറഞ്ഞിട്ടുണ്ട്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ വൈകിട്ടായിരുന്നു നിതീഷ് ദല്‍ഹിയിലെത്തിയത്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായി സീറ്റ് പങ്കിടുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് നിതീഷ് ദല്‍ഹിയിലെത്തിയത്.

SHARE