സംവിധായകന്‍ അയാളാണെങ്കില്‍ ‘ഉപ്പും മുളകില്‍’ തുടരില്ലെന്ന് നിഷ സാരംഗി

കൊച്ചി: സംവിധായകന്‍ അയാളാണെങ്കില്‍ ‘ഉപ്പും മുളകില്‍’ തുടരില്ലെന്ന് സീരിയല്‍ നടി നിഷ സാരംഗി. ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സീരിയലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിഷ പുതിയ നിലപാടെടുത്തത്. നേരത്തെ, സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് നടിയെ ചാനല്‍ ചര്‍ച്ചക്ക് വിളിച്ചിരുന്നു.

സംവിധായകനെ മാറ്റാമെന്ന് ചാനല്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് നിഷ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സീരിയലില്‍ തുടരും. മറിച്ച് ആ സംവിധായകന്‍ തന്നെയാണ് വീണ്ടും വരുന്നതെങ്കില്‍ താന്‍ ആ പരമ്പരയില്‍ ഇനി അഭിനയിക്കില്ലെന്നും നിഷ വ്യക്തമാക്കി.

സംഭവത്തിന്റെ സത്യാവസ്ഥ അറിയുന്ന ചിലരുണ്ട്. ഇതെല്ലാം കണ്ട് അനുഭവമുള്ള, പിന്തുണയുമായി വന്ന ചിലരുടെ വാക്ക് പരിഗണിച്ചാണ് ചാനലിന്റെ മീറ്റിങ്ങിന് പോയത്. എന്നെ പിരിച്ചുവിട്ടിട്ടില്ല എന്നാണ് ചാനലുകാര്‍ പറയുന്നത്. എന്നാല്‍ സംവിധായകനെ മാറ്റിയതിന് ശേഷമേ താന്‍ സീരിയലില്‍ തുടരുകയുള്ളൂവെന്നും അയാള്‍ തിരിച്ചുവരികയാണെങ്കില്‍ താന്‍ സീരിയല്‍ വിടുമെന്നും നിഷ സാരംഗി പറഞ്ഞു.

SHARE